ഭൂമി ബാഷ്പീകരിച്ച് ചന്ദ്രന് ഉണ്ടായതെന്ന് പഠനം

നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ചന്ദ്രന് ഉണ്ടായത് എങ്ങനെയാണെന്ന്? ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ ചോദ്യത്തിന് ഉത്തരവുമായി വന്നിരിക്കുകയാണ് വാഷിങ്ടണ്‍ യൂണിവേഴ്സിറ്റിയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. ഭൂമിയുടെ ഭൂരിഭാഗം ബാഷ്പീകരണം സംഭവിച്ചാണ് ചന്ദ്രന് ഉണ്ടായതെന്നാണ് ഇവര്‍ പറയുന്നത്.
അപ്പോളോ ബഹിരാകാശ വാഹനദൗത്യത്തിന്റെ സമയത്ത് ചന്ദ്രോപരിതലത്തില്‍ നിന്നും ശേഖരിച്ച സാമ്പിളുകളാണ് ഇവര്‍ പഠനത്തിനു വിധേയമാക്കിയത്. പണ്ടത്തെ പഠനങ്ങള്‍ അനുസരിച്ച് ഭൂമി ഉണ്ടായതിനു ശേഷമാണ് ചന്ദ്രന് ഉണ്ടായത്. ചൊവ്വയുടെ അത്രയും വലുപ്പമുള്ള വലിയൊരു പാറകഷ്ണം ഭൂമിയുമായി കൂട്ടിയിടിച്ചാണ് തീയ (Theia) എന്നറിയപ്പെട്ടിരുന്ന ചന്ദ്രന്റെ ആദ്യരൂപം ഉണ്ടായത്. ഈ കൂട്ടിയിടിയുടെ അവശിഷ്ടങ്ങളാണ് ചന്ദ്രനായി രൂപാന്തരം പ്രാപിച്ചതെന്നായിരുന്നു ഇതുവരെയുള്ള അനുമാനം. എന്നാല്‍ ഈ നിഗമനം മാറ്റാന്‍ തക്ക തെളിവുകള്‍ കഴിഞ്ഞ ദശാബ്ദത്തില്‍ ശാസ്ത്രജ്ഞര്‍ക്കു ലഭിച്ചിരുന്നു.
ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ചില വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഭൂമിയുടെ കരഭാഗത്ത് കാണുന്നതും ചന്ദ്രനില്‍ കാണുന്നതുമായ പാറകള്‍ക്ക് ഏകദേശം ഒരേ രാസഘടനയുള്ളതായും ഇവര്‍ കണ്ടെത്തി. ഇവ രണ്ടിലും കെമിക്കല്‍ ഐസോടോപ്പുകളുടെ സാന്നിധ്യമുണ്ടായിരുന്നു. ഒരേ എണ്ണം പ്രോട്ടോണുകളുള്ള, ഒരേ മൂലകത്തിന്റെ റേഡിയോ ആക്ടീവായിട്ടുള്ള രൂപങ്ങളാണ് ഐസോടോപ്പ് എന്നറിയപ്പെടുന്നത്. ഇവയുടെ ന്യൂട്രോണുകളുടെ എണ്ണം വ്യത്യസ്തമായിരിക്കും.
ഇവിടെയുള്ള പദാര്‍ഥങ്ങളുടെ 60-80 ശതമാനം ഭൂമിയില്‍ നിന്നല്ല, മറിച്ച് തീയയില്‍ നിന്നാണ് ഉണ്ടായിട്ടുള്ളതെന്നായിരുന്നു നേരത്തെ പറയപ്പെട്ടിരുന്നത്. 2016 ല്‍ പുതുതായി കണ്ടെത്തിയ ഓക്സിജന്‍ ഐസോടോപ്പുകള്‍ ഈ അനുമാനം ശരിയാണെന്ന് ഉറപ്പിക്കുകയും ചെയ്തു.
എന്നാല്‍ ജൈന്റ് ഇംപാക്ട് ഹൈപോതസെസിന്റെ പുതിയ പഠനഫലങ്ങള്‍ പറയുന്നത് ഭൂമിയില്‍ നിന്നുള്ള പദാര്‍ഥങ്ങളുടെ സമാനരൂപങ്ങളാണ് ചന്ദ്രനില്‍ കാണുന്നതെന്നും തീയയെക്കാള് സാമ്യം ഭൂമിയോട് തന്നെയാണെന്നുമാണ്. 2015ല്‍ പുറത്തു വന്ന മറ്റൊരു പഠനഫലം പറയുന്നത് ഇങ്ങനെയാണ്. ഏതോ ഉയര്‍ന്ന ഊര്‍ജ രൂപത്തിന്റെ സാന്നിധ്യത്തില്‍ ഭൂമിയും തീയയും ഭൂരിഭാഗവും ബാഷ്പീകരിക്കപ്പെട്ടു. ഇതിന്റെ ഉയര്‍ന്ന സാന്ദ്രതയിലുള്ള ബാഷ്പം ഇന്നത്തെ ഭൂമിയെക്കാള്‍ അഞ്ഞൂറിരട്ടി വ്യാപ്തത്തില്‍ അന്തരീക്ഷമായി മാറി. തണുത്തപ്പോള്‍ കുറെ ഭാഗം തിരിച്ചു ഭൂമിയിലേയ്ക്ക് തന്നെ വീണെങ്കിലും ബാക്കിയുണ്ടായിരുന്ന ഭാഗങ്ങള്‍ കൂടിച്ചേര്‍ന്ന് ചന്ദ്രനായി മാറിയിരിക്കാമെന്നാണ് ഈ പഠനം പറയുന്നത്.
No comments:
Post a Comment