Monday, 24 October 2016

തെളിവുകൾ പറയുന്നു, ചൊവ്വയിൽ ജീവനുണ്ട്, അന്യഗ്രഹജീവൻഭൂമിയിലെത്തും!



നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുൻപ് ചൊവ്വയിലിറങ്ങിയ രണ്ട് ബഹിരാകാശ പേടകങ്ങള്‍ നടത്തിയ പരീക്ഷണങ്ങളാണ് ചൊവ്വയിലെ ജീവന്റെ സാന്നിധ്യം കുറിക്കുന്ന ശക്തമായ സാധ്യതകള്‍ മുന്നോട്ടുവെച്ചത്. അന്ന് ചൊവ്വയില്‍ നാലായിരം മൈല്‍ വ്യത്യാസത്തില്‍ ഇറങ്ങിയ ചെറു പേടകങ്ങള്‍ നടത്തിയ പരീക്ഷണങ്ങളാണ് ജീവനുണ്ടെന്ന സൂചനകള്‍ നല്‍കിയത്.

അസ്‌ട്രോ ബയോളജി എന്ന ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചൊവ്വയിലെ പ്രതികൂല സാഹചര്യങ്ങളില്‍ വളരാന്‍ ശേഷിയുള്ള സൂഷ്മജീവികള്‍ അവിടെ ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്നാണ് പഠനം പറയുന്നത്. 1976ലാണ് വൈക്കിംഗ് ലേബെല്‍ഡ് റിലീസ് (വിആര്‍) പരീക്ഷണം നടക്കുന്നത്. ചൊവ്വയിലിറങ്ങിയ രണ്ട് ചെറുപേടകങ്ങളായിരുന്നു പരീക്ഷണം നടത്തിയത്.

വൈക്കിംഗ് പേടകങ്ങളുടെ പ്രധാനലക്ഷ്യം ചൊവ്വയിലെ ജീവന്റെ സാന്നിധ്യത്തിനുള്ള തെളിവുകണ്ടെത്തുകയായിരുന്നു. ചൊവ്വയില്‍ ഏകദേശം 6,500 കിലോമീറ്റര്‍ വ്യത്യാസത്തില്‍ ഇറങ്ങിയ പേടകങ്ങള്‍ ഇതിനായി വ്യത്യസ്ത പരീക്ഷണങ്ങളും നടത്തി. മണ്ണ് ശേഖരിക്കുകയായിരുന്നു പരീക്ഷണങ്ങളിലെ ആദ്യ പടി. ശേഖരിച്ച മണ്ണില്‍ പോഷകങ്ങള്‍ കൂട്ടിച്ചേര്‍ത്തു. കുറച്ച് ചൂടാക്കി നോക്കി. പിന്നീട് രണ്ട് മാസത്തോളം ഇരുട്ടില്‍ സൂക്ഷിച്ച് പരീക്ഷണ ഫലത്തിന്റെ വിവരങ്ങള്‍ ശേഖരിച്ചു.

ഭൂമിയിലെ മണ്ണില്‍ നടത്തിയ സമാനമായ പരീക്ഷണങ്ങളുടെ ഫലങ്ങളോടുള്ള സാമ്യതയായിരുന്നു ഗവേഷകരെ അന്ന് അതിശയിപ്പിച്ചത്. കാലിഫോര്‍ണിയ, അലാസ്‌ക, അന്റാര്‍ട്ടിക്ക എന്നിവിടങ്ങളില്‍ നിന്നും ശേഖരിച്ച മണ്ണ് സാംപിളുകളാണ് അന്ന് പരിശോധനക്ക് ഉപയോഗിച്ചത്. മണ്ണില്‍ പോഷകങ്ങള്‍ ചേര്‍ത്തപ്പോള്‍ വായു പുറത്തേക്കു വരികയും ചൂടാക്കിയശേഷം ഇതേ പരീക്ഷണം നടത്തിയപ്പോള്‍ ഇതു സംഭവിക്കാതിരിക്കുകയും ചെയ്തു. ഇത് ചൊവ്വയുടെ മണ്ണില്‍ സൂഷ്മജീവികളുണ്ട് എന്നതിന്റെ തെളിവായി കണക്കാക്കുന്ന ശാസ്ത്രജ്ഞരുണ്ട്. 50 ഡിഗ്രി മുതല്‍ 160 ഡിഗ്രി വരെയാണ് മണ്ണ് ചൂടാക്കിയത്.

ഈ പരീക്ഷണഫലങ്ങള്‍ക്ക് നൂറുകണക്കിന് വ്യാഖ്യാനങ്ങളാണ് ഈ നാല്‍പ്പത് വര്‍ഷങ്ങള്‍ക്കിടെ വന്നത്. ജൈവികമല്ലാത്തെ ഏതെങ്കിലും രാസസംയുക്തങ്ങളായിരിക്കാം വായു പുറത്തേക്കു വരാന്‍ കാരണമെന്നതാണ് ഇതില്‍ പ്രമുഖമായ ഒരു വാദം. എന്നാല്‍ പിന്നീട് ചൊവ്വയുടെ ഉപരിതലത്തില്‍ സമാനമായ പരീക്ഷണങ്ങള്‍ നടക്കാതിരുന്നതിനാല്‍ വസ്തുത ഇപ്പോഴും ഉറപ്പിക്കാനായിട്ടില്ല.






ചൊവ്വയിലേക്കുള്ള മനുഷ്യദൗത്യം വൈകാതെ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരം ചൊവ്വാ ദൗത്യത്തിന് മുൻപ് 1976 ലെ ഈ പരീക്ഷണഫലങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ വിശകലനം ചെയ്യേണ്ടതുണ്ടെന്നാണ് ഉയരുന്ന പുതിയ ആവശ്യം. ചൊവ്വയിലെ മണ്ണിന്റെ അടക്കം സാംപിളുകള്‍ ഭൂമിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ അന്യഗ്രഹജീവന്‍ ഭൂമിയിലെത്തിക്കുന്നതിനു സാധ്യതയുണ്ട്. ചൊവ്വയിലെ ജീവന്റെ കാര്യത്തില്‍ വാദപ്രതിവാദങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്. എങ്കിലും ചൊവ്വയിലെ ജീവന്റെ സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഉറപ്പിക്കുന്നവയാണ് വൈക്കിംങ് വിആറിന്റെ പരീക്ഷണം

തെളിവുകൾ പറയുന്നു, ചൊവ്വയിൽ ജീവനുണ്ട്, അന്യഗ്രഹജീവൻഭൂമിയിലെത്തും!...

Read more at: http://www.manoramaonline.com/technology/science/life-on-mars-viking.html

No comments:

Post a Comment