സര്‍ജിക്കല്‍ സ്ട്രൈക്കിന് വഴി കാട്ടിയത് കാര്‍ട്ടോസാറ്റ് ചിത്രങ്ങള്‍
ബെംഗലൂരു: നിയന്ത്രണരേഖ മറികടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍
ആക്രമണം എളുപ്പമാക്കിയത് ഐഎസ്ആര്‍ഒയുടെ കാര്‍ട്ടോസാറ്റ് ഉപഗ്രഹ
ചിത്രങ്ങളാണെന്ന് റിപ്പോര്‍ട്ടുകള്‍. ഉയര്‍ന്ന റെസല്യൂഷനിലുള്ള ചിത്രങ്ങള്‍
നല്‍കുന്ന കാര്‍ട്ടോസാറ്റിന്‍റെ സഹായത്തോടെയാണ് പിഴവില്ലാത്ത ആക്രമണത്തിന്
സൈന്യത്തിന് കഴിഞ്ഞതെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു.
ആകാശത്തിലെ ഇന്ത്യയുടെ കണ്ണ് എന്നാണ് കാര്‍ട്ടോസാറ്റ് അറിയപ്പെടുന്നത്.
നിരീക്ഷണങ്ങള്‍ക്കും റിമോട്ട് സെന്‍സിംഗ് സാങ്കേതികവിദ്യക്കും
ഉപയോഗിക്കുന്ന ഇവ തദ്ദേശീയമായി നിര്‍മ്മിച്ചതാണ്. 0.65 മീറ്റര്‍ വരെ
വലിപ്പമുള്ള വസ്തുക്കളെ കൃത്യമായി തിരിച്ചറിയാന്‍ സഹായിക്കുന്നതാണ് ഏറ്റവും
ഒടുവില്‍ ഇന്ത്യ വിക്ഷേപിച്ച കാര്‍ട്ടോസാറ്റ് 2-സി.
ചിത്രങ്ങള്‍ മാത്രമല്ല, വീഡിയോകള്‍, പ്രത്യേക പ്രദേശങ്ങള്‍ തിരഞ്ഞെടുത്ത്
നിരീക്ഷിക്കാനുള്ള അവസരം എന്നിവയും കാര്‍ട്ടോസാറ്റിനുണ്ട്. കാര്‍ട്ടോസാറ്റ്
ചിത്രങ്ങള്‍ സര്‍ജിക്കല്‍ സ്ട്രൈക്കിന് ഉപയോഗിച്ച വിവരം ഔദ്യോഗികമായി
പ്രതിരോധമന്ത്രാലയം അംഗീകരിച്ചിട്ടില്ല.
No comments:
Post a Comment